ആലുവ: മുപ്പത്തടം സഹകരണ ബാങ്കിൽ ആന്റി കൊറോണ സഹായ പദ്ധതി ജില്ലാ സഹ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) സജീവ് കർത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം.ശശി അദ്ധ്യക്ഷത വഹിച്ചു. അസി.രജിസ്ട്രാർ (ജനറൽ) വി.ബി. ദേവരാജൻ, ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, ഇ. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. മുപ്പത്തടം ബാങ്കിന്റെ പ്രവർത്തന പരിധിയിലെ മുഴുവൻ കുടുംബങ്ങൾക്കും 500 രൂപയുടെ നിത്യോപയോഗ സാധനങ്ങൾക്കുള്ള സൗജന്യ കൂപ്പൺ, ഭരണസമിതിയംഗങ്ങൾ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി. സഹകരണ സൂപ്പർ മാർക്കറ്റിൽ, ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ വാങ്ങാം.