കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി ഗ്രന്ഥശാലദിനത്തിൽ അക്ഷരദീപസന്ധ്യ സംഘടിപ്പിച്ചു. ലൈബ്രറി പ്രവർത്തകർ മെഴുക് തിരികൾ കത്തിച്ച് കൊണ്ട് ഗ്രന്ഥശാലദിന പ്രതിജ്ഞ ചൊല്ലി.ലൈബ്രറി പ്രസിഡൻ്റ് സജീവ് അരീക്കൽ ഗ്രന്ഥശാലദിനം ഉദ്ഘാടനം ചെയ്യുകയും പി. എൻ. പണിക്കർ അനുസ്മരണം നടത്തുകയും ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജോളി. പി.ജോസ്, ബിബിൻ വർഗീസ്, എൽദോ ബേബി, അജീഷ് കോളാട്ടുകുടി എന്നിവർ സംസാരിച്ചു.