കാലടി: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനങ്ങൾക്കുള്ള പദ്ധതി ഫണ്ട് രണ്ട് വർഷമായി കൊടുക്കാതിരിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ വികസന വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.അൻവർ സാദത്ത് എം,എൽ.എ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എൻ ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ. പി. ആന്റു, ഡി.സി.സി അംഗം വി.പി സുകുമാരൻ, കെ.എസ്.യു സെക്രട്ടറി എ.എ അജ്മൽ, കോൺഗ്രസ് നേതാക്കളായ പി.സി സുരേഷ് കുമാർ, കെ.സി മാർട്ടിൻ , ഒ.ആർ.ആർ കർത്ത, പി.കെ സിറാജ്, കെ.പി അനൂപ്, മഞ്ചു നവാസ്, ജിനാസ് ജബ്ബാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുലൈമാൻ പുതുവാൻകുന്ന്, ബിജു കൈ തോട്ടുങ്ങൽ, സിന്ധു പാറപ്പുറം, ഷേർലി സോണി, അഞ്ചു ഷൈൻ എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.