കോലഞ്ചേരി: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് തമ്പി സാറിനെ കുടകുത്തി പ്രതിഭ വായനശാലയും ക്ലബ്ബും ചേർന്ന് അനുമോദിച്ചു. പൂത്തൃക്ക പഞ്ചായത്തംഗം രാജമ്മ രാജൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.കെ പൗലോസിന്റെ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ഗീത ശശി മൊമെന്റോ നൽകി ആദരിച്ചു. എം.പി കുര്യാക്കോസ്, എ.ആർ രാജേഷ്, എൽദോ മാത്യു, എൽദോ സൈമൺ, ഡെറിൻ കുരുവിള എന്നിവർ സംസാരിച്ചു.