കാലടി: പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വെബിനാർ കില മുൻ ഡയറക്ടർ ഡോ: എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. ടി.പി. വേലായുധൻ, താലൂക്ക് സെക്രട്ടറി വി.കെ.ഷാജി, പി. തമ്പാൻ , ജമിനി ഗണേശൻ എന്നിവർ സംസാാരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈകീട്ട് ലൈബ്രറിയിൽ അക്ഷരദീപം തെളിയിച്ചു. കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. തമ്പാൻ, സെക്രട്ടറി കെ.ജെ അഖിൽ ജമിനി ഗണേശൻ, കെ.കെ.രാജേഷ് കുമാർ, മിഥുൻ പ്രകാശ്, പി.എസ്. മോഹനൻ എന്നിവർ പങ്കെടുത്തു.