കോലഞ്ചേരി:പൂത്തൃക്ക പഞ്ചായത്തിൽ നെൽകൃഷിക്ക് ഇക്കുറി വിത്തും വളവുമില്ല. എഴുപത്തി അഞ്ച് ശതമാനം സബ്‌സിഡിയോടെ ലഭിക്കുന്ന ഈ ആനുകൂല്യം നൽകാത്തതിനാൽ പ്രളയകാലത്തുപോലും മുടങ്ങാതിരുന്ന ആനുകൂല്യങ്ങൾ ഇക്കുറി ഉണ്ടാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. കർഷകരോടുള്ള കടുത്ത അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂത്തൃക്കമണ്ഡലം കമ്മി​റ്റി പ്രതിഷേധിച്ചു.