ആലുവ: സ്വർണക്കടത്ത് കേസിൽ പ്രതികളെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.