school

കാലടി: ലിബിൻ മാത്യുവെന്ന പത്താം ക്ലാസുകാരന്റെ ഫോൺ നിർത്താതെ അടിക്കുകയാണ്. കൊവിഡ് കാല പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ താറാവ്,​ കോഴി എന്നിവ വളർത്തൽ സംരംഭവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ അന്വേഷണമാണ് ഇതെല്ലാം.കുറഞ്ഞ ചെലവിൽ ലിബിൻ ഇൻക്യുബേറ്റർ നിർമ്മിച്ച നൽകാൻ തുടങ്ങിയോടെയാണ് ഫോണിന് വിശ്രമില്ലാതായത്. വിപണിയിൽ പതിനായിരം രൂപ വിലയുള്ള ഇൻക്യുബേറ്റർ വെറും 2000 രൂപയ്ക്കാണ് ഈ മിടുക്കൻ നിർമ്മിച്ച് നൽകുന്നത്. ഇതിനോടകം 14ലധികം ഇൻക്യുബേറ്റർ വിറ്റുകഴിഞ്ഞു.മുട്ട വിരിയിച്ചും നൽകുന്നുണ്ട്.

വഴിത്തിരിവായി

ശാസ്ത്ര മേള

മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ലിബിൻ. സ്കൂളിലെ ഐ.ടി ക്ലബ്ബിൽ സജീവ സാന്നിദ്ധ്യവും. കഴിഞ്ഞ വർഷം സ്കൂളിലെ പ്രതിനിധികരിച്ച് ജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തിരുന്നു. ഇതാണ് ലിബിനെ പുതിയ കണ്ടുപിടത്തങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്. ഓൺലൈൻ പഠനത്തിന് ശേഷമുള്ള സമയം ക്രിയാത്മകരമായ എന്തെങ്കിലും നിർമ്മിക്കണമെന്ന ചിന്തയാണ് ഇൻക്യുബേറ്ററിൽ എത്തിയത്. ആദ്യം നിർമ്മിച്ച ഇൻക്യുബേറ്റിൽ 40 കോഴിമുട്ട വിരിയിച്ചു. തുടർന്നാണ് വില്പനയ്ക്കായി നിർമ്മിച്ച് തുടങ്ങിയത്. മരവും തെർമോകോളും ഉപയോഗിച്ചാണ് ഇൻക്യുബേറ്റർ നിർമ്മിക്കുന്നത്.

ഇനിയും പഠിക്കണം

നിർദ്ധന കുടുംബമാണ് ലിബിന്റേത്. കഴിഞ്ഞ വർഷം പിതാവ് മാർട്ടിൻ പനഞ്ചിക്കലിന്റെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇരട്ടിയായി. ഇൻക്യുബേറ്റർ വില്പനയിലൂടെ ലഭിക്കുന്ന വരുമാനം ചെറുതല്ലാത്ത ആശ്വാസമാണ് നൽകുന്നത്. ഇലക്ട്രിക്കൽ ഇൻജിനീയർ ആകണമെന്നാണ് ലിബിന്റെ ആഗ്രഹം. അമ്മ ലിസിയും, സഹോദരങ്ങളായ ലിയ, ലിന്റാ, ലിന്റോ മുത്തശൻ എന്നിവരടങ്ങുന്നതാണ് കുടുംബം.

മാർക്കറ്റിൽ പതിനായിരം രൂപയുള്ള ഇൻക്യുബേറ്റർ ചുരുങ്ങിയ ചെലവിൽ നിർമ്മിക്കാം. ഇത് സാധാരണക്കാർക്ക് കൂടുതൽ സഹായകരമാണ്. ഇങ്ങനെ കൂടുതൽ ഇലക്ട്രേണിക് ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ലിബിൻ