നെടുമ്പാശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി സേവാ സപ്താഹത്തിന്റെ ഭാഗമായി പാറക്കടവ് ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു.അങ്കമാലി മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ഡോ. ഡോ. രാധാമണി, പി.എൻ. സതീശൻ, ഇ.എൻ. അനിൽ, എം.കെ. ജനകൻ, സലീഷ് ചെമ്മണ്ടൂർ, പി.ആർ. അനീഷ്, രാഹുൽപാറക്കടവ് തുടങ്ങയവർ പങ്കെടുത്തു. ഡോ. രാധാമണിയെ ആദരിച്ചു.