കാലടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ മുഴുവൻ വെട്ടിക്കുറച്ച് സംസ്ഥാനത്തെ വികസന പ്രതിസംന്ധിയിലാക്കിയ പിണറായി സർക്കാരിനെതിരെ കെ.പി.സി. സിയുടെ ആഹ്വാന പ്രകാരം മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിന് മുമ്പിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ സത്യാഗ്രഹം നടന്നു. ഉദ്ഘാടനം ഡി.സി.സി.സെക്രട്ടറി കെ.ബി.സാബു ഉദ്ഘാടനം നിർവഹിച്ചു.മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിജു കണിയാംകുടി അദ്ധ്യക്ഷത വഹിച്ചു.സെബി കിടങ്ങേൻ, കെ.ജെ.പോൾ, ബിബി സെബി, ഷാഗിൻ കണ്ടത്തിൽ, സ്റ്റീഫൻ മാടവന, എം.സി. ഷൈജു, അനിമോൾ ബേബി, മിനി ബാബു, ലിസി റോക്കി, ജോണി പാലാട്ടി, ജോയ് അവൂക്കാരൻ എന്നിവർ സംസാരിച്ചു.