നെടുമ്പാശേരി: പള്ളി കൈയ്യേറ്റത്തിനും ആരാധനാവകാശ ധ്വംസനത്തിനുമെതിരെ നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ഒരാഴ്ചത്തെ സത്യഗ്രഹ സമരം വികാരി ഫാ. എമിൽ ഏലിയാസ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, പി.വൈ. വർഗീസ്, ട്രസ്റ്റിമാരായ വർഗീസ് കളമ്പാടൻ, വി.ജെ. കുര്യാക്കോസ്, സഭാ മാനേജിങ് കമ്മിറ്റിയംഗം വിനോജ് ടി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ശനിയാഴ്ച സമാപിക്കും.