പറവൂർ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പറവൂർ യൂണിറ്റ് ഒരു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്ന് നൽകും. ഗ്ലോബൽ ഹോമിയോപതി ലൗവേഴസ് ഫോറത്തിന്റെ സഹകരണത്തോടെയാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതിക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം ചെയ്യുന്നത്. ജെ.സി.ഐ സോൺ പ്രസിഡന്റ് മുഹമ്മദ് സാലു പദ്ധതി ഉദ്ഘാടനം ചെയ്തു. പറവൂർ ടൗൺ പ്രസിഡന്റ് ജിയേഷ് പൊന്നേടത്ത് അദ്ധ്യക്ഷത വഹിച്ചു. എയ്ഞ്ചൽ ഫൗണ്ടേഷൻ ഇന്റർനാഷണലിന്റെ ഇന്ത്യൻ അംബാസഡർ ലിബാസ് പി. ബാവ, ഡോ.കെ.എസ്. പ്രസാദിൽ നിന്നും ഹോമിയോപ്പതി മരുന്ന് ഏറ്റുവാങ്ങി. നടൻ വിനോദ് കെടാമംഗലം, പ്രൊഫ. ജയഗോപാൽ, എസ്. രാജേന്ദ്രൻ, എസ്. രാജൻ, കെ.ജെ. മുരളീധരൻ, വനിതാ വിഭാഗം പ്രസിഡന്റ് അശ്വതി വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.