അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഓസോൺ ദിനത്തോടനുബന്ധിച്ചു ഓസോൺ ദിനവും പരിസ്ഥിതിയും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ചീഫ് അനിൽ ഇ. പി വിഷയാവതരണം നടത്തും. റോജി.എം.ജോൺ എം.എൽ.എ, ഡോ. നെടുമുടി ഹരികുമാർ എന്നിവർ പങ്കെടുക്കും.