bjp-bjds-paravur-
ബി.ജെ.പി - ബി.ഡി.ജെ.എസ് നേതൃയോഗം ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബി.ജെ.പി- ബി.ഡി.ജെ.എസ് നേതൃയോഗം നടന്നു. ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ്‌ ജില്ലാ സെക്രട്ടറിമാരായ അഡ്വ. ശ്രീകുമാർ തൃക്കാക്കര, പി.എസ്. ജയരാജ്, മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരേഷ് വെണ്മനശ്ശേരി, രഞ്ജിത്ത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.