കൊച്ചി: ആർ.എസ്. പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ടിവിയും ടാബുകളും വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഐക്യമഹിളാസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി രമണിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, കെ. റെജികുമാർ, അഡ്വ. ജെ. കൃഷ്ണകുമാർ, പി.ടി. സുരേഷ്ബാബു എന്നിവർ പങ്കെടുത്തു