മുളന്തുരുത്തി: എസ്.എൻ.ഡി.പി യോഗം പുള്ളിക്കമാലിൽ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ രണ്ടാമതു പ്രതിഷ്ഠാവാർഷികം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് വി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമപ്രകാശിനിസഭ 'ദർശനമാല' എന്ന ഗുരുദേവ കൃതിയെ ആസ്പദമാക്കി നടത്തിയ മത്സരപരീക്ഷയിൽ നടരാജഗുരു അവാർഡ് നേടിയ എ. ആർ. സഹദേവൻ, സുമതി ശ്രീധരൻ, ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് നടത്തിയ സാഹിത്യ പ്രസംഗ മത്സരത്തിൽ സമ്മാനം നേടിയ അനില അജു എന്നിവരെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ സെക്രട്ടറി എം.കെ. കുമാരൻ, യൂണിയൻ കമ്മിറ്റി അംഗം പി.എ. ശശി, വൈസ് പ്രസിഡന്റ് എം.എസ്. മണി, ക്ഷേത്രംതന്ത്രി ഉണ്ണിക്കൃഷ്ണൻ, മുൻ പ്രസിഡന്റ് എം.കെ. രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.