danial-22

പള്ളുരുത്തി: മലയാളി യുവാവ് ക്രൊയേഷ്യയിൽ വെച്ച് മരിച്ചു. കുമ്പളങ്ങി വട്ടമാക്കൽ ജോളിയുടെ മകൻ ഡാനിയൽ ജോസഫാണ് (22) മരിച്ചത്. ഷിപ്പിംഗ് കമ്പിനിയിലെ വെൽഡറാണ്. ഞായറാഴ്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുവെന്നാണ് അവിടെനിന്നുള്ള സുഹൃത്തുക്കൾ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. കഴിഞ്ഞദിവസം സഹപ്രവർത്തകരുമായി വഴക്കുണ്ടായെന്നും വധഭീഷണിയുണ്ടെന്നും ഡാനിയൽ ബന്ധുക്കളെ അറിയിച്ചിരുന്നു. മൃതദേഹം 23ന് നാട്ടിലെത്തിക്കും. മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിക്കും പൊലീസ് കമ്മിഷണർക്കും ബന്ധുക്കൾ പരാതി നൽകി. 11 മാസം മുമ്പാണ് വിദേശത്തേക്ക് പോയത്. അമ്മ : ജോളി. സഹോദരി: ദിവ്യ.