പള്ളുരുത്തി: പള്ളുരുത്തി ഗവ. സ്കൂളിനായി നിർമ്മിച്ച കെട്ടിടം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. 100 വർഷം തികഞ്ഞ സ്ക്കൂളിനു വേണ്ടി കൊച്ചി നഗരസഭ 1.65 കോടി രൂപ മുടക്കിയാണ് സ്മാർട്ട് റൂം ഉൾപ്പടെയുള്ള കെട്ടിടം നിർമ്മിച്ചു നൽകിയത്. ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ എ, എം.സ്വരാജ് എം.എൽ.എ, നഗരസഭാംഗം ടി.കെ.അഷറഫ്, പ്രതിഭാ അൻസാരി, ഗ്രേസി ജോസഫ്, കെ.എ. വാഹിദ, കെ.എസ്.ഷമീർ, പ്രധാനദ്ധ്യാപിക പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു. ഇതിനോടനുബന്ധിച്ച് ശീതീകരിച്ച അംഗണവാടി, ഹോമിയോ ഡിസ്പെൻസറിയും തുറന്നുകൊടുത്തു. ഫർണിച്ചറുകൾക്ക് മാത്രം 35 ലക്ഷം രൂപ ചെലവായി. ഏഴ് ക്ളാസ് മുറികൾ, ഓഡിറ്റോറിയം, കമ്പ്യൂട്ടർ മുറി, ടോയ്ലറ്റ് എന്നിവ കെട്ടിടത്തിലുണ്ട്. ജോൺ ഫെർണാണ്ടസ് എം.എൽ.എ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപയും നിർമ്മാണത്തിനായി അനുവദിച്ചിരുന്നു.