പറവൂർ: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ആസ്പദമാക്കി മൂത്തകുന്നം എസ്‌.എൻ.എം ട്രെയിനിംഗ് കോളേജ്‌ ഇന്റേണൽ ക്വാളിറ്റി അഷുറൻസ്‌ സെല്ലിന്റെ (ഐ.ക്യു.എ.സി) ആഭിമുഖ്യത്തിൽ ദ്വിദിന നാഷണൽ കോൺഫറൻസ്‌ ആരംഭിച്ചു. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ, കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ, കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജുമന്റ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൺഫ്രൻസ്. ഗൂഗിൾ മീറ്റ്‌, യൂ ടൂബ്‌ ലൈവ്‌ എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് കോൺഫറൻസ്‌ പ്രേക്ഷണം. നാഷണൽ കോൺഫറൻസ്‌ കേരള സ്റ്റേറ്റ്‌ ഹയർ എഡ്യുക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗ്ഗീസ്‌ ഉദ്ഘാടനം ചെയ്തു. എം.ആർ. ബോസ്‌ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ഫൗണ്ടേഷൻ, കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ അഡ്മിനിസ്റ്റ്രേഷൻ ആൻഡ് മാനേജുമെന്റ് അദ്ധ്യക്ഷ ഡോ. ഗ്രെയ്സ്‌ ആനി മാത്യൂസ്‌ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സമഗ്രവീക്ഷണത്തെക്കുറിച്ച്‌ കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ. കെ. ജയപ്രസാദ്, ദേശീയ വിദ്യാഭാസ നയത്തിലെ സ്കൂൾ വിദ്യാഭ്യാസ പ്രതിപാദ്യങ്ങളെക്കുറിച്ച്‌ ഫറൂഖ്‌ ട്രെയിനിംഗ് കോളേജ്‌ അസോസിയേറ്റ്‌ പ്രൊഫസർ ഡോ. കെ. വിജയകുമാരി എന്നിവർ മുഖ്യപ്രബന്ധങ്ങൾ അവതരിപ്പിച്ചു. പാനൽ ചർച്ചയിൽ ഡോ. സീമാ ത്യാഗി മോഡറേറ്ററായിരുന്നു. വൊക്കേഷണൽ വിദ്യാഭ്യാസ മേഖലയുടെ പുനർജ്ജീവനത്തെക്കുറിച്ച്‌ ഡോ. എ. ലക്ഷ്മി, പഠനാധിഷ്ഠിത വിദ്യാഭ്യാസചിന്തകളെക്കുറിച്ച്‌ ഡോ. ജൂബിലി പത്മനാഭൻ, മുല്യനിർണ്ണയ ഉപാധികളിലെ മാറ്റങ്ങളെക്കുറിച്ച്‌ ഡോ. റെമിത്ത്‌ ജോർജ്ജ്‌ കാരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളേജ്‌ പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ, ഡോ. എ.ബി. ലയ, ഡോ. കെ.ആർ. സീജ, ഡോ. പി.എസ്. ബിസിനി, കെ.എസ്. ഹീര, കെ.പി. സുധ, ഡോ. റിനു വി. ആന്റണി, ഡോ. പി.എസ്. സുസ്‌മിത എന്നിവർ സംസാരിച്ചു. ഇന്ന് ഡോ. ഉഷാശി ഗുഹ, ഡോ. കെ. ബിജു, ഡോ. ആർ.എൽ. ബിന്ദു, ഡോ. മാധുരി ഇസാവേ, ഡോ. എ.കെ. അനിൽകുമാർ, ഡോ. ടി.സി. തങ്കച്ചൻ പ്രബന്ധങ്ങൾ അവതരിപ്പിക്കും.