പറവൂർ: പറവൂർ മത്സ്യ ചന്തയിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഴ് ദിവസത്തേക്ക് അടച്ചതായി നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അറിയിച്ചു. തൊഴിലാളിയുമായി സമ്പർക്കമുണ്ടായവരെല്ലാം ക്വാറന്റൈനിൽ പോകണമെന്ന നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ മറ്റൊരു സ്ഥാപനത്തിലെ ഒരു ജീവനക്കാരന് കൊവിഡ് പോസിറ്റീവായിട്ടുണ്ട്.