congress
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിച്ചുരുക്കിയ സംസ്ഥാനത്തെ വികസന പ്രതിസന്ധിയിലാക്കിയ സർക്കാർ നടപടിക്കെതിെരെ നഗരസഭയ്ക്ക് മുന്നിൽ നടന്ന സത്യാഗ്രഹം ഡി.സി.സി. ജനറൽ സെക്രട്ടറി പി.പി. എൽദോസ് ഉദ്ഘടനം ചെയുന്നു

മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിച്ചുരുക്കിയ സംസ്ഥാനത്തെ വികസന പ്രതിസന്ധിയിലാക്കിയ സർക്കാർ നടപടിക്കെതിെരെ കെ.പി.സി.സി. ആഹ്വാനപ്രകാരം നഗര സഭയ്ക്ക് മുന്നിലും വിവിധ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും കോൺഗ്രസ് നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. മൂവാറ്റുപുഴ നഗരസഭാ കാര്യലയത്തിന് മുന്നിൽ നടന്ന സത്യാഗ്രഹം ഡി.സി.സി. ജനറൽ സെക്രട്ടറി പി പി.എൽദോസ് ഉദ്ഘടനം ചെയ്തു. നഗരസഭാ പ്രതിപക്ഷേ നേതാവ് കെ എ അബ്ദൾ സലാം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ജിനു ആന്റണി, സുമിഷാ നാഷാദ് , ജയ്സസൺ തോട്ടത്തിൽ, ഷാലിനാ ബഷീർ കെ.എസ്. ജയകൃഷ്ണണൻ നായർ , കോൺഗ്രസ് നേതാക്കളായ എൻ. രമേശ്, പി.എം. ഏലിയാസ് , റിയാസ് താമരപ്പിള്ളി, റംഷാദ് റഫീക്ക്, ഹിപ്നസൺ എബ്രാഹാം എന്നിവർ സംസാരിച്ചു. ആയവന പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹം കെ. പി. സി.സി. സെക്രട്ടറി . കെ.എം സലിം ഉദ്ഘാടനം ചെയ്തു. വാളകം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹം കെ.പി.സി.സി. സെക്രട്ടറി കെ.എം. സലിം ഉദ്ഘടനം ചെയ്തു .ആരക്കുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹം ഡി.സി.സി. ജനറൽ സെക്രട്ടറി പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു .മാറാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹം ഒ പി. ബേബി ഉദ്ഘാടനം ചെയ്തു.