 
പറവൂർ: സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി ജലീലിന്റെ കോലത്തിൽ പ്രതീകാത്മക സ്വർണമാല ചാർത്തി പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.സി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മനു പെരുവാരം, കെ.ആർ. ശ്രീരാജ്, ഷിനു പനയ്ക്കൽ, അജ്മൽ, വിൻസൻ, അനു വട്ടത്തറ, ഡെന്നി തോമസ്, നെബിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.