തൃക്കാക്കര :തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ തൃക്കാക്കര നഗരസഭക്ക് മുമ്പിൽ സത്യാഗ്രഹ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി പി.ഐ.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സിയുടെ നിർദേശപ്രകാരം കോൺഗ്രസ് പാർലിമെന്ററി പാർട്ടിയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടത്തിയത്.ഡി സി സി സെക്രട്ടറിമാരായ സേവ്യർ താ യങ്കേരി ,പി.കെ.അബ്ദുദുൾ റഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദൗഷാദ് പല്ലച്ചി, മണ്ഡലം പ്രസിഡന്റ് ഷാജിവാഴക്കാല, പ്രതി പക്ഷ നേതാവ് അഡ്വ.സലീം,മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.കെ.അബ്ദുൾ ജലീൽ, മണ്ഡലം പ്രസിഡന്റ് ഹംസ മുലയിൽ ,നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി കുര്യൻ, കൗൺസിലർ അജിത തങ്കപ്പൻ, ടി.ടി. ബാബു എന്നിവർ പങ്കെടുത്തു.