മൂവാറ്റുപുഴ: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വിമൻസ് എക്‌സലന്റ് സെന്ററും 55-ാം നമ്പർ ശിശുസൗഹൃദ അങ്കണവാടിയും നാടിന് സമർപ്പിച്ചു. 5000-ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വിമൻസ് എക്‌സലന്റ് സെന്റർ നിർമ്മിച്ചിരിക്കുന്നത്. വിമൻസ് എക്‌സലന്റ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എയും അങ്കണവാടിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീഷീദ സലീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൽസൻ ഇല്ലിക്കൽ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി.അബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രാഹം, സജി വർഗീസ്, ഗീത ശശികുമാർ, സെബാസ്റ്റ്യൻ പറമ്പിൽ, പ്രിയ എൽദോസ്, ആൻസി മാനുവൽ, മേരി തോമസ്, ടി.എ.കൃഷ്ണൻകുട്ടി, പിങ്കി.കെ.അഗസ്റ്റ്യൻ, എ.കെ.സിജു, എൻ.എ.ബാബു, കെ.പി.ജയിംസ്, മഞ്ചു സാബു എന്നിവർ സംസാരിച്ചു.