പറവൂർ: പുനർജനി പദ്ധതിയിലെ അഴിമതി അന്വേഷിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വി.ഡി. സതീശൻ എം.എൽ.എ സ്ഥാനം രാജിവക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പറവൂർ നിയോജക മണ്ഡലത്തിൽ 600 കേന്ദ്രങ്ങളിൽ പ്രതിഷേധസമരം നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ. സന്തോഷ്, എൻ.ഐ. പൗലോസ്, സുഭാഷ് ചന്ദ്രബോസ്, എം.എൻ. ശിവദാസൻ, ടി.വി. നിഥിൻ, കെ.ഡി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.