ആലുവ: എടത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിനായി ജില്ലാ പഞ്ചായത്ത് 54 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടവും ഓപ്പൺ ഓഡിറ്റോറിയവും ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ ജിനില റഷീദ്, പഞ്ചായത്ത് അംഗം സി.കെ. രാജൻ, പ്രധാന അദ്ധ്യാപിക കെ.പി. ജിജിമോൾ, പ്രിൻസിപ്പൽ അന്നപൂർണ, ഷംസുദ്ദീൻ കിഴക്കേയിൽ, കെ.കെ. റസാക്ക്, എൻ.കെ. കുമാരൻ, ഗോപുകൃഷ്ണൻ, പി.കെ. കരിം എന്നിവർ സംസാരിച്ചു.