പറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് വെട്ടിക്കുറച്ച് സംസ്ഥാനത്തിന്റെ വികസനത്തെ തകർത്ത എൽ.ഡി.എഫ് സർക്കാർ നയങ്ങൾക്കെതിരെ പറവൂർ നഗരസഭയ്ക്ക് മുന്നിൽ പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻവട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു, നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ, നഗരസഭാ മുൻ ചെയർമാൻമാരായ ഡി. രാജ്കുമാർ, രമേശ് ഡി കുറുപ്പ്, വൈസ് ചെയർമാൻ ജെസി രാജു, നഗരസഭ കൗൺസിലർമാരായ പ്രഭാവതി, അജിത ഗോപാലൻ, ജലജ രവീന്ദ്രൻ, ഡെന്നി തോമസ്, സജി നമ്പിയത്ത്, രാജേഷ് പുക്കാടൻ, ആശാ ദേവദാസ്, ബ്ലോക്ക് ഭാരവാഹികളായ കെ.എൻ. രവി ചെട്ടിയാർ, ടോബി മാമ്പിള്ളി, സുധീർ കാഞ്ഞിരപ്പറമ്പിൽ, ജോസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.