sudeer-charamam-photo-

പറവൂർ: വൈപ്പിൻ കാളമുക്ക് ഹാർബറിൽ നിന്ന് മീൻ കയറ്റി ഏറ്റുമാനൂരിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. പറവൂർ ചിറ്റാറ്റുകര നീണ്ടൂർ മുല്ലക്കര വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ സുധീറാണ് (35) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ കാളമുക്കിൽ നിന്ന് പുറപ്പെട്ട വാഹനം ഏറ്റുമാനൂർ മാർക്കറ്റിൽ എത്തിയപ്പോഴേക്കും കൊവിഡ് മാനദണ്ഡപ്രകാരമുള്ള വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിച്ചതിനാൽ മീൻ ഇറക്കാനായില്ല. ഉടമകളുടെ നിർദേശപ്രകാരം ചമ്പക്കര മാർക്കറ്റിലേക്ക് തിരിച്ചുവരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു. ആലുവയിൽ എത്തിയപ്പോഴേക്കും അസ്വസ്ഥത രൂക്ഷമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെ മരിച്ചു. കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഫാത്തിമ. മകൻ: സിദ്ധിക്ക്.