പള്ളുരുത്തി: പെരുമ്പടപ്പ് കോണം റോഡിന് സമാന്തരമായി പണി പൂർത്തീകരിച്ച 2 കൽവർട്ടുകളുടെയും പതിനെട്ടാം ഡിവിഷൻ മുപ്പത്തി ഒന്നാം നമ്പർ അങ്കണവാടി, കച്ചേരിപ്പടി ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടം എന്നിവ ഇന്ന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പെരുമ്പടപ്പിലും തുടർന്ന് മറ്റു സ്ഥലങ്ങളിലും ഉദ്ഘാടനം നടക്കും. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി, എം. സ്വരാജ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.