farzin-ahammed

ആലുവ: പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്ത് വയസുകാരൻ മരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് യു.സി കോളേജ് കടൂപ്പാടം പുതുവൽപ്പറമ്പിൽ വീട്ടിൽ പി.എ അഹമ്മദ് കബീറിന്റെ മകൻ ഫർസിൻ അഹമ്മദാണ് (10) മരിച്ചത്. ഞായറാഴ്ചയാണ് പനി ബാധിച്ചത്. തുടർന്ന് നാട്ടിലെ സ്വകാര്യ ക്ളിനിക്കിലും തിങ്കളാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യാശുപത്രിയിലും എത്തിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്. പീസ് ഇന്റർ നാഷണൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ചൊവ്വര തൂമ്പാക്കടവ് ചെറുപറമ്പിൽ വീട്ടിൽ സുമയ്യയാണ് മാതാവ്. സഹോദരൻ: മുഹമ്മദ് സാഹിർ.