കൊച്ചി: ആഗസ്റ്റ് 23 മുതൽ കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന വെബിനാറുകളുടെ സമാപനസംഗമം കോഴിക്കോട് രൂപതാമെത്രാനും പ്രവാസികാര്യ കമ്മീഷൻ വൈസ് ചെയർമാനുമായ ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ കൊവിഡ് പ്രതിരോധപരിപാടികൾ ലോകത്തിന് മികച്ച മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചൻ കാനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യുവജനങ്ങൾ കരുതലും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി ജോയി ഗോതുരുത്ത് നയിച്ച സെഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിച്ചു.
കെ.ആർ.എൽ.സി.ബി.സി. യുവജനകമ്മീഷൻ ചെയർമാൻ ഡോ ക്രിസ്തുദാസ്, പുനലൂർ രൂപതാമെത്രാൻ ഡോ.സിൽവസ്റ്റർ പൊന്നുമുത്തൻ, ഫാ.സ്റ്റീഫൻ ആലത്തറ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഹൈബി ഈഡൻ എം.പി സംബന്ധിച്ചു.