വൈപ്പിൻ : ഹരിതകേരളം, ശുചിത്വമിഷൻ എന്നിവയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഞാറക്കൽ ഗ്രാമപഞ്ചായത്തിന് ശുചിത്വപദവി ലഭിച്ചതിന്റെ പ്രഖ്യാപനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരോ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. ലാലു, സ്ഥിരംസമിതി അദ്ധ്യക്ഷരായ കൊച്ചുറാണി ജേക്കബ്, സാജു മേനാച്ചേരി, മണി സുരേന്ദ്രൻ, പഞ്ചായത്ത് അംഗം മിനി രാജു, സെക്രട്ടറി കെ.എച്ച്. റുബീന, അസി.സെക്രട്ടറി ദിമിത്രോവ് എന്നിവർ സംബന്ധിച്ചു.