പള്ളുരുത്തി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ളാൻ ഫണ്ടുകൾ വെട്ടിക്കുറച്ച സംസ്ഥാന സർക്കാറിന്റെ നടപടിക്കെതിരെ സത്യാഗ്രഹം നടത്തി. ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പള്ളുരുത്തി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ പരിപാടി മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ബേസിൽ മൈലന്തറ അദ്ധ്യക്ഷത വഹിച്ചു.