കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ നിന്നുള്ള ഫുട്ട് ഓവർ ബ്രിഡ്ജ് തുറക്കണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് ഈ റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ കർഷകറോഡ്, ഗാന്ധിനഗർ ഭാഗത്തുനിന്നുള്ള ആളുകൾക്ക് അടിയന്തരാവശ്യങ്ങൾക്ക് നഗരത്തിലേക്ക് എത്താൻ വഴിയില്ലാതായി . ഓവർബ്രിഡ്ജ് തുറന്നു നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് എം.എൽ.എ കത്ത് നൽകി.