മൂവാറ്റുപുഴ: ഇന്ത്യടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാംജന്മദിനം ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ സപ്താഹമായി ആചരിച്ചു. ഇതോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനത്തിന് നഗരസഭയിലെ വാർഡ് 23ലുള്ള അങ്കണവാടിയും പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. തങ്കക്കുട്ടൻ , വൈസ് പ്രസിഡന്റ് ബിന്ദു സുരേഷ് , ട്രഷറർ കെ.ബി. സുരേഷ്, ജില്ലാ സമതി അംഗം പി. പ്രേംചന്ദ്, സെക്രട്ടറിമാരായ കെ.കെ. അനീഷ് കുമാർ, എം.എൻ.ശിവദാസ്, രാജി രാജൻ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, മുൻസിപ്പൽ സമതി പ്രസിഡന്റ് പി.ബി. രമേശ്, ന്യൂന പക്ഷ മോർച്ച് ക്ലീറ്റ്സ് മേക്കര എന്നിവർ പങ്കെടുത്തു.