മൂവാറ്റുപുഴ: വാഹന പുകപരിശോധനാ കേന്ദ്രങ്ങളിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി.
മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി എന്നീ മേഖലകളിലാണ് ആർ.ടി.ഒ പി.എം. ഷബീറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. തെറ്റായ രീതിയിൽ പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ നൽകിയ അഞ്ച് കേന്ദ്രങ്ങൾക്ക് സ്റ്റോപ്പ് മെമ്മൊ നൽകി പ്രവർത്തനം നിറുത്തിവയ്പിച്ചു. പരിശോധനയിൽ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സി.കെ. എബ്രഹാം, എ.എം. സിദ്ധിഖ് എന്നിവരും പങ്കെടുത്തു.