മൂവാറ്റുപുഴ: എഫ്.എം.ജി.ഇ അഖിലേന്ത്യാ പരീക്ഷയിൽ 25-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ. സൈഫുദ്ദീൻ മുഹമ്മദലിക്ക് മുസ്ലിംലീഗ് വെസ്റ്റ് മുളവൂർ കമ്മിറ്റിയുടെ ഉപഹാരം എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് നൽകി ആദരിച്ചു. യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം. സുബൈർ, എം.എസ്.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി സുഹൈൽ മറ്റത്തിൽ, സിംപിൾ സിദ്ദിഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.