മൂവാറ്റുപുഴ: ഡൽഹി കലാപ ഗൂഢാലോചനയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേർക്കാനുള്ള സംഘപരിവാർ ഗൂഢാലോചനക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം യു.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.എം. ഇസ്മയിൽ, ഏരിയ സെക്രട്ടറി എം.ആർ.പ്രഭാകരൻ ,ഏരിയ കമ്മിറ്റി അംഗം കെ.എൻ. ജയപ്രകാശ് , റ്റി.എൻ.മോഹനൻഎന്നിവർ സംസാരിച്ചു.