nisar

കൊച്ചി: കൊവിഡ് പ്രൊട്ടോകോൾ ലംഘിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ കളമശേരി പള്ളിയിലാംകര തെമ്മായംവീട്ടിൽ നിസാറിനെ (48) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്‌തു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. 18ന് എറണാകുളത്ത് സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന സന്ദേശവും നൽകി. സി.ഐ എസ്. വിജയശങ്കർ, എസ്.ഐ വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.