പള്ളുരുത്തി: ബി.ഡി.ജെ.എസ്- ബി.ജെ.പി. ഭാരവാഹികളുടെ സംയുക്തയോഗം തോപ്പുംപടിയിൽ ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.ബി.സുജിത്ത് സ്വാഗതവും അഡ്വ. പ്രിയ നന്ദിയും പറഞ്ഞു. ശ്രീകുമാർ തട്ടാരത്ത്, എൻ.എൽ. ജെയിംസ്, സരോജം സുരേന്ദ്രൻ, വി.വി. ജീവൻ, എ.ജി.സുര, ശിവകുമാർ കമ്മത്ത്, രാധിക, ധന്യമണി, ബിന്ദു സജീവൻ, ടി.ജി. ജയഹർഷൻ, ശിവദത്തൻ കുമ്പളങ്ങി തുടങ്ങിയവർ സംബന്ധിച്ചു.