കൊച്ചി: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിനു ഇന്ന് വൈകിട്ട് 5.30ന് ഫാ. മൈക്കിൾ തലക്കെട്ടി കൊടിയേറ്റുന്നതോടെ തുടക്കമാകും. ദിവ്യബലിയിൽ ഫാ. തോമസ് പുളിക്കൽ മുഖ്യ കാർമ്മികനായിരിക്കും. ഫാ. മാത്യു ജോംസൺ തോട്ടുങ്കൽ വചന പ്രഘോഷണം നടത്തും. തിരുനാളാഘോഷങ്ങൾ 24ന് സമാപിക്കും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അൾത്താരയിലെ ബലിവേദിയിൽ തിരുനാൾ പതാക സമർപ്പിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെ കൊടിയേറ്റൽ ചടങ്ങ്.