നെടുമ്പാശേരി: നെടുമ്പാശേരി സിയാൽ കൊവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്ന് പോക്സോ കേസിലെ റിമാൻഡ് പ്രതി ചാടിപ്പോയി. കുട്ടമ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്ന മുത്തുവാണ് (21) ഇന്നലെ വൈകിട്ട് പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും വെട്ടിച്ച് കടന്നത്. മറ്റ് കൊവിഡ് രോഗികൾക്കൊപ്പമാണ് ഇയാളെയും ചികിത്സിച്ചിരുന്നത്. പുറത്ത് പൊലീസ് ഉണ്ടായിരുന്നുവെങ്കിലും ഇയാൾ മുങ്ങിയത് അറിഞ്ഞില്ല. നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.