death

ആലുവ: ആലുവ മണപ്പുറം റോഡിൽ പെരിയാറിനോട് ചേർന്ന് അജ്ഞാതനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കടവിൽ കുളിക്കാനെത്തിയവരാണ് പടവിൽ മൃതദേഹം കണ്ടത്.

മണപ്പുറം റോഡിൽ 'മഴവിൽ റെസ്റ്റോറന്റ് ' പ്രവർത്തിച്ചിരുന്ന സ്ഥലത്തെ കടവിലാണ് 55 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടത്. വെളുത്ത നിറമാണ്. കറുത്ത പാന്റ്സും ഷർട്ടുമാണ് വേഷം. കടവിലെ ചവിട്ടുപടിയിൽ രക്തം തളം കെട്ടിക്കിടപ്പുണ്ട്. പുലർച്ചെ മരണം സംഭവിച്ചതാകാനാണ് സാദ്ധ്യത. സമീപത്തെ ഫ്ളാറ്റിൽ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കടവിൽ തലയടിച്ച് വീണതാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ആലുവ സി.ഐ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.