ന്യൂഡൽഹി: സ്വകാര്യ എയർലൈനർ സ്പൈസ് ജെറ്റിന് 593.4 കോടി നഷ്ടം. നടപ്പുസാമ്പത്തിക വർഷം ആദ്യപാദത്തിലെ കണക്കാണിത്. കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 261.7 കോടി രൂപയായിരുന്നു.
കൊവിഡ് പ്രതിസന്ധിയുടെ പ്രതിഫലനമാണ് നഷ്ടക്കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3002 കോടി രൂപ വരുമാനമുണ്ടായപ്പോൾ ഇക്കുറി ലഭിച്ചത് 514.7 കോടി രൂപയായിരുന്നു. ഭൂരിഭാഗം സർവീസുകളും റദ്ദാക്കേണ്ടി വന്നു. നഷ്ടം നികത്തി സ്പെെസ് ജെറ്റ് മുന്നേറുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സർവീസ് നിറുത്തേണ്ടി വന്ന 13 ബോയിംഗ് 737 മാക്സ് വിമാനങ്ങളും സ്പെെസ് ജെറ്റിന്റെ ബാദ്ധ്യതയാണ്. ഈ വർഷം തന്നെ ഈ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനായാൽ നഷ്ടം പരിഹരിക്കാനായേക്കും.