waiting-shed
വലമ്പൂരിലെ ബസ് കാത്തിരുപ്പ് കേന്ദ്രം

വലമ്പൂർ: നാട്ടുകാർ കൈകോർത്തപ്പോൾ വലമ്പൂരിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് പുത്തൻമോടിയായി. 1976 ലാണ് മഴുവന്നൂർ പഞ്ചായത്ത് വലമ്പൂർ എൻ. എസ്. എസ് ജംഗ്ഷനിൽ കാത്തിരുപ്പ് കേന്ദ്രം നിർമ്മിച്ചത്. പിന്നീട് ഇത് സംരക്ഷിക്കുവാൻ കഴിഞ്ഞില്ല. മൂവാറ്റുപുഴ കാക്കനാട് റോഡിലെ ഇടിഞ്ഞുവീഴാറായ ഇവിടേയ്ക്ക് യാത്രക്കാരുമെത്താൻ ഭയന്നു. അതിനിടയിൽ റോഡിൽ ഇന്റർലോക്ക് ഇഷ്ടിക വിരിച്ചതോടെ വെള്ളക്കെട്ടുണ്ടായത് ബസ് കാത്തുനിൽക്കുന്നവർക്ക് ദുരിതമായി. ഇതോടെ പഞ്ചായത്തംഗം അരുൺ വാസുവിന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. നാട്ടുകാരും ഒപ്പം ചേർന്നതോടെ ആധുനികരീതിയിൽ പണി പൂർത്തീകരിച്ചു. ഉയരംകൂട്ടി മേൽക്കൂര പൊളിച്ച് ട്രസ് വർക്ക് ചെയ്ത് ടൈൽവിരിച്ചു പൊതുജനങ്ങൾക്കായി കാത്തിരുപ്പ് കേന്ദ്രം കൈമാറി.