കിഴക്കമ്പലം: എലിപ്പനി പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി നാളെ (വെള്ളി) ഡോക്‌സി ഡേ ആചരിക്കുന്നു. എലിമൂത്രത്താൽ മലിനപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന എല്ലാവരും ആഴ്ചയിൽ ഒരിക്കൽ 200 എം.ജി ഡോക്‌സിസൈക്ലിൻ ഗുളിക ആഹാരത്തിന് ശേഷം കഴിക്കണം. ഗുളിക സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കും.