മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട് അദ്ധ്യക്ഷത നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാൻസി ജോർജ്, ഒ.പി. ബേബി. ജോസി ജോളി വട്ടക്കുഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലീല ബാബു, ആലീസ് കെ ഏലിയാസ്, ലത ശിവൻ, റെബി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മേരി ബേബി, പായിപ്ര കൃഷ്ണൻ, അഡ്വ. ചിന്നമ്മ ഷൈൻ, ബാബു ഐസക്ക്, ഒ.സി. ഏലിയാസ്, ടി .എം. ഹാരിസ് , ബബിത റ്റി.എച്ച്. സ്മിത സിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി കെ.തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. സഹിത എന്നിവർ പങ്കെടുത്തു.
2416000 രൂപയുടെ തൈകളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ 8 ഗ്രാമപഞ്ചായത്തുകളിൽ വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 25ശതമാനം ഗുണഭോക്തൃവിഹിതം മുടക്കി റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, വിയറ്റ്‌നാം ഏർലി പ്ലാവ്, മാംഗോ ഗ്രാഫ്റ്റ്, നാരകം ഗ്രാഫ്റ്റ് തുടങ്ങിയ ഫലവൃക്ഷതൈകൾ 890 രൂപയുടെ കിറ്റായിട്ടാണ് വിതരണം നടത്തുന്നത്. വരും വർഷങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് പഴവർഗങ്ങളുടെ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം.