മൂവാറ്റുപുഴ: ബ്യൂട്ടീഷൻ തൊഴിലാളികളോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ ഓൾ ഇന്ത്യ ബ്യൂട്ടീഷ്യൻ അസോസിയേഷൻ സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് അപ്രോ ബ്യൂട്ടി പാർലറിൽ ചേർന്ന യോഗം അഖിലേന്ത്യ ചെയർമാൻ സി.ടി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.ജി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. സത്യൻ, റഷീദ്, കെ.കെ. രാജൻ എന്നിവർ സംസാരിച്ചു. കൊവിഡ് കാലത്ത് മാസങ്ങളോളം ബ്യൂട്ടി പാർലർ അടച്ചിട്ടതിനാൽ വാടക, വായ്പ കുടിശികകളിൽപ്പെട്ട് ജീവിതപ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസനടപടികൾ സ്വീകരിക്കുന്നതോടൊപ്പം ക്ഷേമനിധി പെൻഷൻ ഉയർത്തുകയും ഉദാര വ്യവസ്ഥയിൽ വായ്പ അനുവദിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.