അങ്കമാലി: എൽ.പി,​ യു.പി അദ്ധ്യാപക നിയമനത്തിനുള്ള പി.എസ്.സി.പരീക്ഷക്ക് മലയാള ഭാഷ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മലയാള ഐക്യവേദി എറണാകുളം ജില്ലാ സമിതി മുഖ്യമന്ത്രിക്ക് ഒരു ലക്ഷം ഇ-മെയിൽ ഭീമഹർജി അയച്ച് പ്രതിഷേധിച്ചു. ജില്ലാ തല ഉദ്ഘാടനം സുനിൽ പി. ഇളയിടം നിർവഹിച്ചു. മലയാള ഐക്യവേദി എറണാകുളം ജില്ലാ സെക്രട്ടറി പി.വി.രമേശൻ , പ്രസിഡന്റ് ഡോ.സുരേഷ് മൂക്കന്നൂർ, കൺവീനർ കെ.കെ.സുരേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.