kyv
തുറവൂരിലെ കണ്ടംകുളം ചിറ മന്ത്രി കെ.കൃഷൻകുട്ടിയും എൽ ഡി.എഫ് നേതാക്കളും സന്ദർശിക്കുന്നു

അങ്കമാലി: തുറവൂർ പഞ്ചായത്ത് നാലാം വാർഡിലെ കണ്ടംകുളം ചിറയുടെ പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അറിയിച്ചു.2018-ലുണ്ടായ പ്രളയത്തോടെ തുറവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കണ്ടംചിറ കുളം മണ്ണിടിഞ്ഞ് ചെളികയറി നികന്നു പോയിരുന്നു. കുടിവെള്ള ശ്രോതസായ ഈ കുളത്തിൽ നിന്നും ലഭിക്കുന്ന വെള്ളം ഉപയോഗിച്ച് 100 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്നത് കുളം മണ്ണടിഞ്ഞ് നികന്നതോടെ കൃഷി ഇല്ലാതാക്കുകയും ഈപ്രദേശത്ത് കുടിവെള്ള ക്ഷാമീ രൂക്ഷമായി. തുടർന്ന് കുളത്തിന്റെ അവസ്ഥ ചൂണ്ടി കാണിച്ച് തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗീസും എൽ ഡി.എഫ് നേതാവ് ബെന്നി മൂഞ്ഞേലിയും ജനപ്രതിനിധികളും ചേർന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് 38 ലക്ഷം രൂപ അനുവദിച്ചു. കുളത്തിന്റെ പുനരുദ്ധാരണത്തിന് അനുവദിച്ച തുക തികയാതെ വന്നാൽ വീണ്ടും കൂടുതൽ തുക അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഉറപ്പ് നൽകിയതായി എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു.